നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ
ക്ഷമിച്ചത് കൊണ്ട് നിങ്ങൾക്ക് ലഭിച്ച സമാധാനം നിങ്ങൾ ഓർക്കുന്നുണ്ടോ?
അന്ന് ആ ക്ഷമിച്ചത് എത്ര നന്നായി എന്ന് ഓർത്ത് സന്തോഷിക്കാറില്ലെ?
അത് പൊലെ എടുത്ത് ചാട്ടവും മുൻ കോപവും കാരണം നിങ്ങൾക്കുണ്ടായ നഷ്ടങ്ങൾ സങ്കടങ്ങൾ എന്തൊക്കെയായിരുന്നു അതും ഓർത്ത് നോക്കുക!
പറഞ്ഞു പോയ വാക്കുകൾ അത് വേണ്ടായിരുന്നു എന്ന തോന്നൽ!
ഇന്നും ഇതൊക്കെ കാരണം നിങ്ങൾ അനുഭവിക്കുന്ന വിഷമം അതെത്ര മാത്രമെന്ന് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയുകയുള്ളൂ
സത്യമല്ലേ?
ക്ഷമിക്കുക എന്നത്
അത്ര എളുപ്പമുള്ള
കാര്യമല്ല
ദുർബലഹൃദയർക്ക്
അത് വളരെ പ്രയാസമുള്ള
കാര്യമാണ്
അത് കൊണ്ടാണ് അല്ലാഹു
ക്ഷമിക്കുന്നവർക്ക് വളരെയേറെ
പ്രതിഫലവും നൽകുന്നത്
ക്ഷമയില്ലായ്മ കാരണം
നിങ്ങളുടെ ജീവിതത്തിൽ
തകർച്ചയും,നഷ്ടങ്ങളും
സംഭവിക്കാം.
നിങ്ങൾക്ക് വേണമെങ്കിൽ
അനാവശ്യം പറഞ്ഞോ മറ്റേതെങ്കിലും
തരത്തിലോ ദേഷ്യം പ്രകടിപ്പിക്കാം
അതല്ലെങ്കിൽ ദേഷ്യത്തെ ഉപേക്ഷിച്ച്
ക്ഷമ കൈ കൊള്ളാം
അല്ലാഹു എന്താണ് ഇഷ്ടപ്പെടുന്നതെന്ന്
നിങ്ങൾക്ക് അറിയാം.
ഓർക്കുക സർവ്വശക്തനായ അല്ലാഹു എന്നും ക്ഷമാശീലരോടൊപ്പമാണ്.
No comments:
Post a Comment